EV Charging ഇൻഫ്രാസ്ട്രക്ച്ചറിനായി  MG Motors, Castrol, Reliance കൈകോർക്കൽ

കാർ നിർമ്മാതാക്കളായ MG Motors, ഓയിൽ കമ്പനിയായ Castrol എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Reliance Industries.

ഇന്ത്യയിലുടനീളം ഇലക്ട്രിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പങ്കാളിത്തം.

പങ്കാളിത്തത്തിലൂടെ, കാസ്ട്രോളിന്റെ Auto-service സേവനം വിപുലീകരിക്കാനും, ഇന്ത്യയിലെ EV ചാർജ്ജിംഗ് നെറ്റ് വർക്കിലേക്ക് റിലയൻസിനെ പ്രവേശിപ്പിക്കാനും MG കാറുടമകൾക്ക് വാഹനം ചാർജ്ജ് ചെയ്യാനുമാകും.

ഫോർ വീലർ ഇവികൾ ചാർജജ് ചെയ്യുന്നതിനായി ഓയിൽ കമ്പനിയുടെ ഓട്ടോ സർവീസ് നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ജിയോ-ബിപിയും കാസ്‌ട്രോളും ഒരുമിച്ച് പ്രവർത്തിക്കും.

ഇലക്ട്രിക് കാറുകൾ സർവീസ് ചെയ്യാനുള്ള അവസരം കാസ്ട്രോളിന് പങ്കാളിത്തത്തിലൂടെ ലഭിക്കും.

മുംബൈയിലും ഡൽഹിയിലുമായി രണ്ട് വലിയ ഇവി ചാർജിംഗ് സ്റ്റേഷനുകളാണ് Jio-bp സ്ഥാപിച്ചിട്ടുള്ളത്.

ഇലക്ട്രിക്ക് വാഹനങ്ങളുപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് Jio-bp പൾസ് ആപ്പ് ഉപയോഗിച്ച് Jio-bp-യുടെ Charging network ഉപയോഗിക്കാനാകും.

ഇതാദ്യമായല്ല Jio-bp വാഹന നിർമ്മാതാക്കളുമായി സഹകരിക്കുന്നത്

ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് EV ചാർജിംഗ് സൗകര്യങ്ങൾ നൽകുന്നതിനായി TVS മോട്ടോറുമായുള്ള പങ്കാളിത്തം ഏപ്രിലിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version