3vees International മൂന്ന് സഹോദരിമാരുടെ സംരംഭം Earn Rs 25 Lakh a Month

കേരളീയരുടെ ജനപ്രിയ വിഭവമായ സാമ്പാറിനെ സ്വാദിഷ്ടമാക്കുന്ന ചേരുവയാണ് കായം. ചേരേണ്ടിടത്ത് കായം ചേർന്നില്ലെങ്കിൽ ആ വിഭവം സ്വാദിഷ്ടമല്ലാതാകും. കേരളം കായത്തിന്റെ പ്രധാന ഉപഭോക്താവാണെങ്കിലും ഉല്‍പ്പാദനം ഇവിടെ കുറവാണ്. ആ വിപണിയിലേക്കാണ് ത്രീവീസിന്റെ കടന്നു വരവ്. ത്രീവീസെന്നാൽ വർഷ,വിസ്മയ,വൃന്ദ. മൂന്ന് സഹോദരിമാർ. അവരുടെ സംരംഭമാണ് ത്രീ വീസ്.

കായത്തിന്റെ നിർമ്മാണത്തിൽ തുടങ്ങി, ഇന്ന് മുപ്പതോളം പ്രൊഡക്റ്റുകൾ ഇവർ വിപണിയിലെത്തിക്കുന്നു. 25 ലക്ഷത്തോളം രൂപയുടെ മാസ വിറ്റുവരവുണ്ട് ത്രീവീസിന്

എം.ബി.എ. ബിരുദധാരിയായ വർഷ പ്രശാന്ത് സംരംഭം തുടങ്ങാൻ ആഗ്രഹിച്ചപ്പോൾ ഒപ്പം സഹോദരിമാരെയും കൂട്ടി. വര്‍ഷ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥിനിയായ വിസ്മയ സാമ്പത്തികത്തിലും, ബി.ബി.എ. ബിരുദധാരിയായ വൃന്ദ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രമോഷനുകളും നോക്കുന്നു

വീട്ടിലെ ചെറിയ മുറിയില്‍ 2019ൽ പ്രവര്‍ത്തിച്ചു തുടങ്ങിയ സംരംഭം ഇന്ന് കറിപ്പൊടികൾ, വറുത്ത റവ, അരി/ ഗോതമ്പ് മാവ് എന്നിവ ഉള്‍പ്പെടുന്ന പ്രഭാതഭക്ഷണ പായ്ക്കുകളും പുറത്തിറക്കുന്നു. കമ്പനിയുടെ പ്രൊഡക്ഷന്‍ യൂണിറ്റ് എറണാകുളത്ത് കളമശേരിയിലാണ്.

Share.

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version