ലക്ഷ്വറി ഫാഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ ഗൂച്ചിയും ആരോഗ്യ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഔറയും പ്രീമിയം സ്മാർട്ട് റിംഗ് നിർമ്മാണത്തിനായി കൈകോർക്കുന്നു.
950 ഡോളർ അഥവാ 73,690 രൂപയാണ് ഒരു ഫിറ്റ്നസ് ട്രാക്കർ കൂടിയായ ലക്ഷ്വറി സ്മാർട്ട് റിംഗിന്റെ വില.
Android, iOS ഡിവൈസുകളിൽ ലഭ്യമാകുന്ന, കമ്പാനിയൻ ആപ്പ് ഉപയോഗിച്ച് നിരീക്ഷിക്കാൻ കഴിയുന്ന ആരോഗ്യവിവരങ്ങളെല്ലാം റിംഗ് ട്രാക്ക് ചെയ്യുന്നു.
4 മുതൽ 6 ഗ്രാം വരെ ഭാരമുള്ള സ്മാർട്ട് റിംഗിന്, താപനില, ഹൃദയമിടിപ്പ്, ഉറക്കസമയം എന്നിവയും നിരീക്ഷിക്കാൻ കഴിയും.
100 മീറ്റർ വരെ വാട്ടർ റസിസ്റ്റന്റാണ് സ്മാർട്ട് റിംഗ്
Google Fit, Apple Health ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട്റിംഗ്, ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നു.
4 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയിലാണ് ലക്ഷ്വറി സ്മാർട്ട് റിംഗ് പ്രവർത്തിക്കുന്നത്.
2016 ൽത്തന്നെ അതിന്റെ ആദ്യ സ്മാർട്ട് റിംഗ് ഔറ പുറത്തിറക്കിയിരുന്നു.