കാസർകോട് നടക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവിലെ റൂറൽ-അഗ്രിടെക് ഹാക്കത്തോണിൽ വിജയികളായി തൃശ്ശൂർ ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനിയറിംഗ്
തൃശ്ശൂർ ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനിയറിംഗിന്റെ ടീമായ CODERS ആണ് ഹാക്കത്തോണിലെ വിജയികളായത്
രാജ്യത്തിന്റെ കാർഷിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന നൂതന സാങ്കേതിക പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു ഹാക്കത്തോൺ
മികച്ച സാങ്കേതിക പരിഹാരങ്ങൾക്കായുള്ള മത്സരത്തിൽ വിജയികൾക്ക് 50,000 രൂപയാണ് സമ്മാനമായി നൽകുന്നത്
കേരള സ്റ്റാർട്ടപ്പ് മിഷന്റെ 12 ലക്ഷം രൂപയുടെ ഇന്നൊവേഷൻ ഗ്രാന്റും വിജയികൾക്ക് ലഭിക്കും
ഗ്രാഫ്റ്റിംഗിൽ റോബോട്ടിക്സിന്റെ പ്രയോഗം,ഖരഭക്ഷണങ്ങളിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുക, ദൈനംദിന കാലാവസ്ഥയ്ക്കും മണ്ണിനും അനുസൃതമായി ഡ്രിപ്പ് ജലസേചന രീതികൾ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു ഹാക്കത്തോൺ
കേരള സ്റ്റാർട്ടപ്പ് മിഷനും സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് 2.0 സംഘടിപ്പിച്ചിരിക്കുന്നത്