എണ്ണ ഇതര വ്യാപാരം വഴി കയറ്റുമതി വർദ്ധിപ്പിക്കാൻ യുഎഇ തയ്യാറെടുക്കുന്നു.
രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി 2012-ൽ 12 ശതമാനമായിരുന്നത് 2021ആയപ്പോഴേയ്ക്കും 19 ശതമാനമായി വർദ്ധിച്ചു.
തന്ത്രപരമായ പ്ലാനുകളിലൂടെ വെല്ലുവിളികളെ അവസരമാക്കി മാറ്റാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന് ദുബായ് പോർട്ട്സ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ Sultan bin Sulayem.
2021ന്റെ ആദ്യ പകുതിയിൽ ദുബായിയുടെ എണ്ണ ഇതര വിദേശ വ്യാപാരം 10% ഉയർന്ന് 48 ദശലക്ഷം ടണ്ണും, കയറ്റുമതി 30.8% ഉയർന്ന് 10.1 ദശലക്ഷം ടണ്ണുമായി.
അടുത്ത 9 വർഷത്തിനുള്ളിൽ രാജ്യത്തേക്കുള്ള നിക്ഷേപ വരവ് 1 ട്രില്യൺ ദിർഹമായി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഇതിനായി കയറ്റുമതി, വിദേശവ്യാപാരം എന്നിവ ഇരട്ടിയാക്കും.
കയറ്റുമതി വർധിപ്പിക്കുക ലക്ഷ്യമിട്ട് ഇന്ത്യയും യുകെയുമുൾപ്പെടെ 8 രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലും യുഎഇ ഒപ്പുവച്ചിട്ടുണ്ട്.