20 വർഷം മുൻപ് അമേരിക്കയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത് തുടങ്ങിയതാണ് Anju Bist എന്ന സോഷ്യൽ എൻട്രപ്രണർ. വാഴനാരിൽ നിന്ന് റീയൂസബിൾ പാഡായ Saukhyam പാഡുകൾക്ക് നേതൃത്വം നൽകി വരികയാണ് അഞ്ജു. പ്രൊഡക്ട് സെയ്ൽസിൽ തുടങ്ങിയ യാത്ര ഇന്ന് വ്യത്യസ്തമാകുന്നത് നിലവിൽ വിൽക്കുന്ന പ്രൊക്ടിന്റെ സാമൂഹിക മേൻമ കൊണ്ടാണ്.
സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന സാനിറ്ററി നാപ്ക്കിനിലെ അബ്സോർബിംഗ് മെറ്റീരിയൽ എന്താണെന്ന് മിക്കപേർക്കും അറിയില്ല. അത് പേപ്പർ പോലെ തന്നെയുള്ള ഒരു പദാർത്ഥം ആണ്. ഇതിനെ സെല്ലുലോസ് ഫൈബർ എന്നാണ് വിളിക്കുന്നത്. ഇത് ഇന്ത്യയിൽ ലഭ്യമല്ല. ഇറക്കുമതി ചെയ്യണം, മാത്രമല്ല, ഇത് നിർമ്മിക്കുന്നത് മരങ്ങളുടെ തടിയിൽ നിന്നാണ്. അതുകൊണ്ടു തന്നെ വനനശീകരണം വലിയതോതിൽ നടക്കുന്നു. സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ മരങ്ങൾ മുറിക്കേണ്ടി വരുമെന്ന അറിവ് മിക്ക പേർക്കുമില്ല. ആ അറിവ് ലഭിച്ചതു മുതലാണ് ഇതിനായി ഒരു ബദൽമാർഗം അന്വേഷിച്ചു തുടങ്ങിയത്. അങ്ങനെയാണ് തടിയിൽ നിന്ന് ഉരുത്തിരിഞ്ഞ സെല്ലുലോസിന് പകരം പൂർണ്ണമായും പ്ലാസ്റ്റിക് രഹിതവും മികച്ച അബ്സോർബിംഗ് മെറ്റീരിയലുമായ വാഴനാരുകൾ ഉപയോഗിച്ചുള്ള ബയോഡീഗ്രേഡബിൾ പാഡുകൾ ഉൽപ്പാദിപ്പിച്ചത്.
യാത്രയ്ക്കിടയിൽ തികച്ചും വൃത്തിഹീനമായ ടോയ്ലെറ്റുകൾ ഉപയോഗിക്കേണ്ടി വന്നപ്പോൾ toiless എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നതാണ് ഡിസൈനറും സോഷ്യൽ എൻട്രപ്രണറുമായ ലക്ഷ്മി മേനോൻ. toilet is the place we literally toil. so let we make it toil less there….അതാണ് toiless സംരംഭത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി വൃത്തിയുള്ള ടോയ്ലെറ്റുകൾ തുറന്നുകൊടുക്കാൻ താൽപ്പര്യമുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവയെ എല്ലാം ഒരു ആപ്ലിക്കേഷന് കീഴിൽ കൊണ്ടുവരുകയാണ് ചെയ്യുന്നത്. അതായത് ഇതിനുവേണ്ടി പ്രത്യേകമായി പുതിയ ടോയ്ലെറ്റുകൾ പണിയേണ്ടതില്ല. ഉള്ളവ തന്നെ ഉപയോഗപ്പെടുത്തിയാൽ മതിയാകും. resource optimization ആണ് ഇവിടെ ചെയ്യുന്നത്.
പേ ആന്റ് യൂസ് ടോയ്ലെറ്റ് മോഡൽ ആണ് toiless പിന്തുടരുന്നത്. ഈ ആപ്പിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലൊക്കേഷൻ നൽകിയാൽ അതിന് ചുറ്റുമുള്ള toiless കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് കാണിച്ചുതരുന്നു. എന്തൊക്കെ സേവനങ്ങളാണ് നൽകുന്നത്, കുട്ടികൾക്ക് സുരക്ഷിതമായി പോകാൻ പറ്റുന്ന ഇടങ്ങളാണോ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ കാണിച്ചുതരുന്നു. നിങ്ങൾ തെരഞ്ഞെടുക്കുന്ന സേവനത്തിന് അനുസരിച്ചായിരിക്കും ചാർജ്ജ് ഈടാക്കുന്നത്. ഒരുപാട് വീടുകൾക്ക് ഒരു സംരംഭക അവസരമാണിത്. കല്യാണ മണ്ഡപങ്ങളിലെ ഫർനിഷ്ഡ് ടോയ്ലെറ്റുകളെയും ആവശ്യമെങ്കിൽ സേവനങ്ങൾക്കായി ഉപയോഗിക്കാം. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്രയിക്കാവുന്ന സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്ലറ്റ് സൗകര്യമാണ് ടോയ്ലെസ്സ് പ്രദാനം ചെയ്യുന്നത്.
ചാനൽ അയാം കേരള സ്റ്റാർട്ടപ്പ് മിഷനുമായി നടത്തിയ She Power പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കൂടുതൽ അറിയാൻ വീഡിയോ കാണുക….