വർഷാവസാനത്തോടെ രാജ്യത്തെ 25 നഗരങ്ങളിലും പട്ടണങ്ങളിലും 5G വിന്യാസം ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 5G വിന്യാസം ഓഗസ്റ്റ്-സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
അൾട്രാ-ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉൾപ്പെടെ 5G ടെലികോം സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിവുള്ള ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ എയർവേവുകൾ സർക്കാർ ലേലം ചെയ്യും. ടെക് സ്ഥാപനങ്ങൾക്ക് ക്യാപ്റ്റീവ് 5G നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. 2022 ജൂലൈ 26-നാണ് 5G സ്പെക്ട്രം ലേലം ആരംഭിക്കുന്നത്.