60 തികഞ്ഞ ഗൗതം അദാനിയുടെ ജീവിതത്തിലേക്ക്

ജൂൺ 24-ന് ഗൗതം അദാനിക്ക് 60 വയസ്സ് തികഞ്ഞു. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ സമ്പത്തിനെയും കുറിച്ച് അത്ര അറിയപ്പെടാത്തതും രസകരവുമായ ചില വസ്തുതകൾ ഇതാ. 2021-22 ൽ ഗൗതം അദാനി സമ്പത്തിൽ $72.5 bn കൂട്ടിച്ചേർത്തു.ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം 2022ൽ ഇതുവരെ 23.5 ബില്യൺ ഡോളർ വർധിച്ചു.രണ്ട് വർഷത്തിനുള്ളിൽ ഗൗതം അദാനി ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ ക്ലബ്ബിലേക്ക് ഉയർന്നു.

74 ബില്യൺ ഡോളറിന്റെ വ്യക്തിഗത ആസ്തിയുള്ള അദ്ദേഹം നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ്. എന്നിരുന്നാലും, ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 95 ബില്യൺ ഡോളറാണ്. സമ്പത്ത് കൂടിയെങ്കിലും അദാനി ഗ്രൂപ്പ് കടക്കെണിയിലാണ്. അദാനി ഗ്രൂപ്പിന്റെ സംയുക്ത കടം 2022-ലെകണക്കനുസരിച്ച് ഏകദേശം 2.21 ലക്ഷം കോടി രൂപയാണ്. സാമൂഹിക സേവനത്തിന്അദാനി കുടുംബം 60,000 കോടി രൂപ സംഭാവന നൽകി. ഈ ഫണ്ട് അദാനി ഫൗണ്ടേഷനാണ് നിയന്ത്രിക്കുന്നത്.ഡൽഹിയിൽ അദാനി ഹൗസ് എന്ന പേരിൽ 400 കോടി രൂപയുടെ സ്വത്ത് അദ്ദേഹത്തിനുണ്ട്.

സംരംഭകത്വ സ്വപ്‌നങ്ങൾക്കായി അദാനി കോളേജ് പഠനം ഉപേക്ഷിച്ചു. ഇരുപതാം വയസ്സിൽ അദ്ദേഹം സെൽഫ് മെയ്ഡ് മില്യണയർ ആയി. ടെക്‌സ്‌റ്റൈൽസ് ബിസിനസ് നടത്തുന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും വജ്രവ്യാപാരത്തിൽ ചേരാൻ മുംബൈയിലേക്ക് പോകണമെന്നായിരുന്നു അദാനിയുടെ ആഗ്രഹം. അദ്ദേഹം മഹീന്ദ്ര ബ്രദേഴ്സിനൊപ്പം 2-3 വർഷം ഡയമണ്ട് സോർട്ടറായി ജോലി ചെയ്തു, തുടർന്ന് സ്വന്തമായി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപിച്ചു. 1998-ൽ $1.5mn മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകപ്പെട്ടു. ഡൽഹിയിലെ അദാനി ഹൗസിന് 400 കോടിയുടെ മൂല്യം. വെറും 100 മണിക്കൂറിൽ 6,000 കോടി രൂപയുടെ ഇടപാട് നടത്തിയും ശ്രദ്ധ നേടി.2018 ൽ, അദാനി പവർ ലിമിറ്റഡ് ഉഡുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള കരാർ അദാനിയുടെ മികച്ച ചർച്ചാ വൈദഗ്ധ്യത്തിന് ഉദാഹരണമായി.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ഗൾഫ് ഓഫ് കച്ച് തീരത്ത് സ്ഥിതി ചെയ്യുന്ന മുന്ദ്ര തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ തുറമുഖമാണ്. തുറമുഖ-റെയിൽ ലിങ്കേജ് നയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. പദ്ധതിയുടെ ആശയവുമായി അന്നത്തെ റെയിൽവേ മന്ത്രി നിതീഷ് കുമാറിനെ അദാനി സമീപിച്ചിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ചവരിൽ ഒരാളാണ് അദ്ദേഹം. 2008 നവംബർ 26ന് താജ് ഹോട്ടലിൽ അത്താഴം കഴിക്കുന്നതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. ബേസ്‌മെന്റിൽ ഒളിച്ചിരുന്ന അദാനി പിന്നീട് കമാൻഡോകൾ സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രക്ഷപ്പെട്ടു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version