ഹിന്ദുസ്ഥാൻ മോട്ടോഴ്സ് Contessa ബ്രാൻഡ് വിൽക്കുന്നു. 1980 മുതൽ 2000 ത്തിന്റെ ആരംഭത്തിൽ വരെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഇന്ത്യയിൽ വിറ്റഴിച്ച പ്രീമിയം സെഡാൻ ആയിരുന്നു കോണ്ടസ്സ. സികെ ബിർള ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ Contessa ബ്രാൻഡ് SG കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് വെളിപ്പെടുത്താത്ത തുകയ്ക്ക് വിൽക്കുന്നതായി അറിയിച്ചു. കോണ്ടസ്സ ബ്രാൻഡിന്റെ ട്രേഡ്മാർക്ക് ഉൾപ്പെടെയുളള കൈമാറ്റത്തിനായി SG കോർപ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി ഒരു ബ്രാൻഡ് ട്രാൻസ്ഫർ കരാർ നടപ്പിലാക്കി. കരാറിൽ നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പൂർത്തീകരിച്ചാൽ ബ്രാൻഡിന്റെ കൈമാറ്റം പ്രാബല്യത്തിൽ വരും. പശ്ചിമ ബംഗാളിലെ നിർമ്മാണ യൂണിറ്റിൽ നിന്നും 1984ലാണ് ആദ്യ Contessa ഹിന്ദുസ്ഥാൻ മോട്ടോഴ്സ് നിരത്തിലിറക്കിയത്. 2017 ഫെബ്രുവരിയിൽ 80 കോടി രൂപയ്ക്കാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് അംബാസഡർ ബ്രാൻഡ് ഏറ്റെടുത്തത്.
ഹിന്ദുസ്ഥാൻ മോട്ടോഴ്സ് Contessa വിൽക്കുന്നു
ഹിന്ദുസ്ഥാൻ മോട്ടോഴ്സ് Contessa ബ്രാൻഡ് വിൽക്കുന്നു
By News Desk1 Min Read
Related Posts
Add A Comment