പ്രമുഖ തെന്നിന്ത്യൻ താരമായ Rashmika Mandanna  ബ്യൂട്ടി ബ്രാൻഡായ Plum-ൽ നിക്ഷേപിക്കുന്നു

പ്രമുഖ തെന്നിന്ത്യൻ താരമായ രശ്മിക മന്ദാന ബ്യൂട്ടി ബ്രാൻഡായ പ്ലമിൽ നിക്ഷേപിക്കുന്നു. Vegan ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ ബ്രാൻഡായ പ്ലമിൽ നടി രശ്മിക മന്ദാന വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു. ഇനി താനെ ആസ്ഥാനമായുള്ള കമ്പനിയുടെ ബ്രാൻഡ് അംബാസി‍ഡറായിരിക്കും രശ്മിക മന്ദാന. പ്ലം ഇതുവരെ വിവിധ നിക്ഷേപകരിൽ നിന്ന് 50 മില്യണിലധികം ഡോളർ സമാഹരിച്ചിട്ടുണ്ട്.

ആദ്യ ഫണ്ടിംഗ് റൗണ്ട് മുതൽ ബ്രാൻഡ് ഏകദേശം 15 മടങ്ങ് വളർന്നതായി പ്ലം സിഇഒയും സ്ഥാപകനുമായ ശങ്കർ പ്രസാദ് പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ ആനുവൽ റെക്കറിംഗ് റവന്യു ഇരട്ടിയാക്കാനാണ് പ്ലം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളം ഓൺലൈൻ-ഓഫ്‌ലൈൻ സാന്നിധ്യം വിപുലീകരിക്കാൻ രശ്മികയുമായുളള കരാർ ഗുണകരമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version