ആറാം ഇന്ത്യൻ SaaS യൂണിക്കോണായി Sales Automation സ്റ്റാർട്ടപ്പ് LeadSquared

ആറാം ഇന്ത്യൻ സാസ് യൂണിക്കോണായി ബെംഗളൂരു ആസ്ഥാനമായുള്ള സെയിൽസ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പായ LeadSquared. സീരീസ് C റൗണ്ടിൽ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിൽ നിന്ന് LeadSquared 153 മില്യൺ ഡോളർ സമാഹരിച്ചു. ഈ വർഷം എലൈറ്റ് ക്ലബ്ബിൽ പ്രവേശിക്കുന്ന ആറാമത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പും മൊത്തം സ്റ്റാർട്ടപ്പുകളിൽ പതിനാറാമത്തേതുമാണ് LeadSquared.

Druva, Icertis, Postman, Zenoti എന്നിവയും സാസ് യൂണിക്കോൺ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ആഗോളതലത്തിൽ 2000-ത്തിലധികം ഓർഗനൈസേഷനുകളെ സഹായിക്കുന്ന സെയിൽസ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമാണ് LeadSquared. 2011-ൽ നിലേഷ് പട്ടേൽ, പ്രശാന്ത് സിംഗ്, സുധാകർ ഗോർട്ടി എന്നിവർ ചേർന്നാണ് LeadSquared സ്ഥാപിച്ചത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാനാണ് കമ്പനി നിലവിൽ പദ്ധതിയിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version