ജൂലൈ അവസാനത്തോടെ പറക്കലിനൊരുങ്ങി രാകേഷ് ജുൻജുൻവാല പിന്തുണയുള്ള Akasa Airlines. അടുത്ത ആഴ്ച ആദ്യത്തോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി ചേർന്ന് പരീക്ഷണപ്പറക്കൽ നടത്തുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ. എയർ ഓപ്പറേറ്ററുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക്, രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ടിക്കറ്റുകൾ നൽകി തുടങ്ങും.
പോയിന്റ്-ടു-പോയിന്റ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനസർവ്വീസുകളാണ് ആദ്യം ആരംഭിക്കുക. 2023 പകുതിയോടെ അന്താരാഷ്ട്ര സർവ്വീസുകളും തുടങ്ങാനാണ് പദ്ധതിയിടുന്നത്. IndiGo Airlines ബോർഡ് അംഗമായിരുന്ന Aditya Ghosh ഉൾപ്പെടെ ആകാശയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. 2023 മാർച്ചോടെ, നിലവിലുള്ള ഫ്ലൈറ്റുകളുടെ ശ്രേണിയിലേയ്ക്ക് 18 വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കാനും ആകാശ പദ്ധതിയിടുന്നു.