കൊച്ചിയിൽ നിന്നും അബുദാബിയിലേക്കുള്ള Go First വിമാനസർവ്വീസിന് തുടക്കമായി

കൊച്ചിയിൽ നിന്നും അബുദാബിയിലേക്കുള്ള Go First വിമാന സർവ്വീസിന് തുടക്കമായി. കൊച്ചിയെ ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ് ആക്കാൻ ഈ നീക്കം കരുത്ത് പകരുമെന്ന് CIAL മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്. കൊച്ചിയിൽ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ആഴ്ചയില്‍ മൂന്ന് ദിവസമെന്ന രീതിയിലാണ് വിമാനസർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

വരും കാലങ്ങളിൽ കൊച്ചിയിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് Go First കൊച്ചി ഓപ്പറേഷൻസ് മാനേജർ Murali Das Menon. നിലവിൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് Etihad airways, Air Arabia, IndiGo, Air India Express തുടങ്ങി വിവിധ എയർലൈൻസുകളുടെ 45ഓളം വിമാനസർവ്വീസുകളുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കും മസ്‌ക്കറ്റിലേക്കും Go First നേരത്തേ തന്നെ നേരിട്ടുള്ള വിമാന സര്‍വീസുകൾ പ്രഖ്യാപിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version