ഇന്ത്യൻ എഡ്‌ടെക് സ്പേസ് ഗണ്യമായി ചുരുങ്ങുന്നതിനാൽ, ഓൺലൈൻ ലേണിംഗ് ഭീമനായ Byju’s കുറഞ്ഞത് 500 ലധികം ജോലികൾ വെട്ടിക്കുറച്ചു. പിരിച്ചുവിട്ടത് 500 എന്ന് ബൈജൂസ് പറയുമ്പോൾ ആയിരത്തിലധികമെന്ന് ജീവനക്കാർ. വൈറ്റ്ഹാറ്റ് ജൂനിയർ 300 ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് ബൈജൂസ്.Toppr ലേണിംഗ് പ്ലാറ്റ്‌ഫോമിൽ 300 ജീവനക്കാരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പിലുടനീളം 2,500 ഓളം പേരെ പിരിച്ചു വിട്ടതായി അനൗദ്യോഗിക റിപ്പോർട്ട്. ടോപ്പറിൽ മാത്രം 1,100 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ജീവനക്കാർ പറയുന്നു. വൈറ്റ്ഹാറ്റ് ജൂനിയറിൽ 800ലധികം ജീവനക്കാർ പുറത്തായെന്നാണ് വിവരം. അടുത്ത ഘട്ടമെന്ന നിലയിൽ, “ബിസിനസ് മുൻഗണനകൾ പുനഃക്രമീകരിക്കുന്നതിനും ഞങ്ങളുടെ ദീർഘകാല വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഞങ്ങൾ ടീമുകളെ ഒപ്റ്റിമൈസ് ചെയ്യുകയാണ്” എന്ന് കമ്പനി വക്താവ് പറഞ്ഞു. 2021-ൽ $150mn മുടക്കിയാണ് ബൈജൂസ് ടോപ്പർ സ്വന്തമാക്കിയത്. മറ്റൊരു എഡ്ടെകായ Unacademy 600ഓളം പേരെ പിരിച്ചു വിട്ടു. Vedantu, Lido, Udayy എന്നിവയും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്
ബൈജൂസിലും പിരിച്ചുവിടൽ
BYJU'S പ്ലാറ്റ്ഫോമുകളിലും കൂട്ടപ്പിരിച്ചുവിടൽ; യഥാർത്ഥ സംഖ്യ 1000ത്തിലധികം