സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷനും സെൻട്രൽ യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.സെൻട്രൽ യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കാനുള്ള ധാരണാപത്രം ഉടൻ ഒപ്പിടും.കേരളത്തിൽ വടക്കൻ ജില്ലകളിലെ സ്റ്റാർട്ടപ്പ് വ്യാപനം ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണ് പദ്ധതി.അടുത്തിടെ കാസർകോട് നടന്ന Rural India Business കോൺക്ലേവിനെ തുടർന്നാണ് തീരുമാനം.സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് വിപുലമായ പഠനം നടത്താനും സർവകലാശാലയ്ക്ക് പദ്ധതിയുണ്ട്.സർവകലാശാലയിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരുടെ സംഘത്തിൽ നിന്ന് സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പ് ലഭിക്കും.പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കും.
Start Up വളർച്ചയ്ക്കായി KSUM- CUK കൈകോർക്കൽ
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സെൻട്രൽ യൂണിവേഴ്സിറ്റിയുമായി കൈകോർക്കുന്നു