ചില കോൺടാക്ടുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാൻ കഴിയുന്ന ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ ആവിഷ്കരിക്കുമെന്ന് റിപ്പോർട്ട്. പ്രൈവസി സെറ്റിംഗ്സിൽ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാമെന്ന് തീരുമാനിക്കാൻ പുതിയ ഫീച്ചർ അനുവദിക്കും.
WABetaInfo യുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റയിലാണ് ഫീച്ചർ പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കളെ ഓൺലൈൻ’ സ്റ്റാറ്റസ് ഇൻഡിക്കേറ്റർ പൂർണ്ണമായും ഓഫുചെയ്യാൻ അനുവദിച്ചേക്കും. മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുളള സമയപരിധി കൂട്ടുമെന്നും റിപ്പോർട്ടുമുണ്ട്.