സോഷ്യൽ മീഡിയ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളതായി മാറണമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
ഇതൊരു ആഗോള ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായാലും ഇന്ത്യൻ നിയമങ്ങൾ പാലിക്കണം.
ഉപയോക്താക്കൾ, സാമൂഹ്യമാദ്ധ്യമങ്ങൾ എന്നിവയുടെ സ്വയം നിയന്ത്രണം, ഗവൺമെന്റ് വഴിയുള്ള നിയന്ത്രണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഇത് സാദ്ധ്യമാകുന്നത്.
ഉള്ളടക്കം നീക്കം ചെയ്യാനുള്ള സർക്കാർ ഉത്തരവുകൾ മറികടക്കാൻ ട്വിറ്റർ ജുഡീഷ്യൽ റിവ്യൂ തേടിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രസ്താവന.
കർഷക പ്രതിഷേധം, കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ വീഴ്ച എന്നിവയുൾപ്പെടുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ അടുത്തിടെ ഉത്തരവിട്ടിരുന്നു.