തുടർച്ചയായി മൂന്നാം തവണയും സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്ക്കാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021ലെ ബെസ്റ്റ് പെർഫോമർ പുരസ്ക്കാരത്തിനാണ് കേരളം അർഹമായത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്ക്കാര പ്രഖ്യാപനം നടത്തിയത്. കെഎസ് യു എം ഫണ്ടിംഗ് ഇവാഞ്ചലൈസേഷൻ ഗ്ലോബൽ ലിങ്കേജസ് ഡയറക്ടർ പി.എം.റിയാസ്, ബിസിനസ് ലിങ്കേജസ് സ്റ്റാർട്ടപ്പ് ലൈഫ് സൈക്കിൾ ഐടി മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ, ഗവൺമെന്റ് ആസ് എ മാർക്കറ്റ്പ്ലേസ് മേധാവി ജി. വരുൺ എന്നിവർ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് ചാമ്പ്യൻ പുരസ്ക്കാരങ്ങളും ഏറ്റുവാങ്ങി. കെഎസ് യുഎം രജിസ്റ്റർ ചെയ്ത 3,800 സ്റ്റാർട്ടപ്പുകൾക്കു പുറമേ വനിതകൾ നേതൃത്വം നൽകുന്ന 20ലധികം സ്റ്റാർട്ടപ്പുകളും കേരളത്തിനുണ്ട്. സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബ്ബ്, വിവിധ സർക്കാർ വകുപ്പുകൾക്ക് സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ഗവൺമെന്റ് ആസ് എ മാർക്കറ്റ്പ്ലേസ് പദ്ധതി എന്നിവ പരിഗണിച്ചാണ് കേരളത്തിന് അംഗീകാരം.
മൂന്നാം തവണയും സ്റ്റാർട്ടപ്പ് പുരസ്ക്കാരം
സ്റ്റാർട്ടപ്പ് പുരസ്ക്കാരം ഏറ്റുവാങ്ങി കേരള സ്റ്റാർട്ടപ്പ് മിഷൻ