
പിരിച്ചുവിടലുമായി റൈഡ് ഹെയ്ലിംഗ് കമ്പനി ഒല. ഒല ഡാഷിലെയും ഒല കാർസിലെയും ജീവനക്കാർക്കൊപ്പം പ്രൊഡക്റ്റ് അനലിസ്റ്റുകളെപ്പോലുള്ള 30 ഓളം കരാർ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചു.ശക്തമായ ലാഭക്ഷമത നിലനിർത്താൻ ടീമുകളെ ക്രമീകരിക്കുകയാണെന്ന് കമ്പനി പറയുന്നു.ഏകദേശം 400-500 ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ലിങ്ക്ഡിൻ പേജ് പ്രകാരം ഏകദേശം 5,001 – 10,000 ജീവനക്കാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. നാഗ്പൂർ, വിശാഖപട്ടണം, ലുധിയാന, പട്ന, ഗുവാഹത്തി എന്നീ അഞ്ച് സ്ഥലങ്ങളിൽ ഒല കാർസ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മെയ് മാസത്തിൽ റിപ്പോർട്ട് വന്നിരുന്നു.. 2021 ഒക്ടോബറിൽ 30 നഗരങ്ങളിലായി ഒല കാർസ് അവതരിപ്പിച്ചു. 2022 ഓടെ 100-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. . ഒല കാർസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ സിർദേശ്മുഖും 2022 മെയ് മാസത്തിൽ കമ്പനിയിൽ നിന്ന് പുറത്തായി. അടുത്ത ആറ് മാസത്തിനുള്ളിൽ 20 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 500 ഡാർക്ക് സ്റ്റോറുകളുടെ ശൃംഖല നിർമ്മിച്ചുകൊണ്ട് ഓലയുടെ ദ്രുത വാണിജ്യ സേവനമായ ഓല ഡാഷ് വിപുലീകരിക്കാനുള്ള പദ്ധതി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഏപ്രിലിൽ കമ്പനി വൻതോതിൽ ബിസിനസ് പുനഃക്രമീകരിക്കുകയും ഏകദേശം 2,100 കരാർ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.