44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ കരാർ ലംഘിച്ചതിന് ഇലോൺ മസ്കിനെതിരെ ട്വിറ്ററിന്റെ കേസ്. ലയനം പൂർത്തിയാക്കാൻ മസ്കിനോട് ഉത്തരവിടാൻ കോടതിയോട് ട്വിറ്റർ ആവശ്യപ്പെടുകയും ചെയ്തു. ട്വിറ്ററിനും അതിന്റെ ബിസിനസ്സിനും വിഘാതം സൃഷ്ടിച്ചു കരാർ ലംഘനം ചൂണ്ടിക്കാട്ടി മസ്ക്കിനെതിരായ കേസിൽ ട്വിറ്റർ ആരോപിച്ചു. പ്ലാറ്റ്ഫോമിലെ സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട ട്വിറ്റർ കരാർ ലംഘിച്ചതിനാൽ പിന്മാറുകയാണെന്ന് മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിൽ അവസാനം ട്വിറ്റർ ബോർഡ് കരാർ അംഗീകരിച്ചപ്പോൾ 50 ഡോളറിലേക്ക് ഉയർന്ന ഓഹരികൾ നിന്ന് മസ്കിന്റെ പിന്മാറ്റത്തെ തുടർന്ന് 34.06 ഡോളറായി കുറഞ്ഞിരുന്നു.
മസ്കിനെതിരെ ട്വിറ്ററിന്റെ കേസ്
കരാർ ലംഘനത്തിൽ മസ്കിനെതിരെ ട്വിറ്റർ കോടതിയിൽ