ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഡാറ്റാ നെറ്റ്വർക്ക്സ്, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ വരാനിരിക്കുന്ന 5G ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചതായി ടെലികോം വകുപ്പ്. ജൂലൈ 26-ന് ആരംഭിക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ ചില ഫ്രീക്വൻസി ബാൻഡുകൾക്കായുള്ള കടുത്ത മത്സരം ഉണ്ടാകാം. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലത്തിൽ ഉണ്ടാകും. അപേക്ഷകർക്ക് അവരുടെ അപേക്ഷകൾ പിൻവലിക്കാൻ ജൂലൈ 19 വരെ സമയമുണ്ട്. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, മിഡ് (3300 MHz), ഹൈ (26 GHz) തുടങ്ങി സ്പെക്ട്രത്തിന് വിവിധ തരം ഫ്രീക്വൻസി ബാൻഡുകൾ ലേലത്തിനുണ്ടാകും.
5G ക്കു വേണ്ടി അദാനിയും അംബാനിയും
5G സ്പെക്ട്രത്തിന് വേണ്ടി അദാനി, റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ
Related Posts
Add A Comment