ഡിജിറ്റൽ ന്യൂസ് മീഡിയയ്ക്ക് രജിസ്ട്രേഷൻ വരുന്നു. ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ബിൽ ഉടൻ കൊണ്ടുവരും. 2019 ലെ Registration of Press and Periodicals Bill, മാറ്റങ്ങളോടെ കാബിനറ്റിൽ അവതരിപ്പിക്കുമെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സർക്കാരിന്റെ നിയമങ്ങളിൽ ഉൾപ്പെടാത്ത ഡിജിറ്റൽ വാർത്താ മാധ്യമളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതാകും. പുതിയ രജിസ്ട്രേഷൻ വ്യവസ്ഥ. ഇന്ത്യയിലെ പത്ര, അച്ചടി വ്യവസായത്തെ നിയന്ത്രിക്കുന്ന Press and Registration of Books Act,1867-ന് പകരമാണ് പുതിയ ബിൽ.
ബിൽ പാസായാൽ, ഇന്ത്യയിലെ ഡിജിറ്റൽ ന്യൂസ് വെബ്സൈറ്റുകൾ, പോർട്ടലുകൾ എല്ലാം പത്രങ്ങൾക്ക് തുല്യമായ ഉത്തരവാദിത്വത്തിന് കീഴിൽ വരും.ഡിജിറ്റൽ ന്യൂസ് വെബ്സൈറ്റുകൾ, നിലവിലെ പ്രസ് രജിസ്ട്രാർ ജനറലിൽ സ്വയം രജിസ്റ്റർ ചെയ്യണമെന്നും ET റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ അത്തരം രജിസ്ട്രേഷനുകളൊന്നും ചെയ്യുന്നില്ല.
ഇന്റർനെറ്റ് വഴി സംപ്രേക്ഷണം ചെയ്യാവുന്ന ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഗ്രാഫിക്സ് എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൈസ്ഡ് ഫോർമാറ്റിലുള്ള വാർത്തകളും ബില്ലിന്റെ പരിധിയിൽ വരും. ബിൽ മുൻപ് നിർദ്ദേശിച്ചപ്പോൾ, ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്ന് വാദം ഉയർന്നിരുന്നു.
അതിനാൽ കരട് ബില്ലുമായി കേന്ദ്രം മുന്നോട്ടു പോയിരുന്നില്ല