ഫരീദാബാദിൽ പുതിയ ഹോസ്പിറ്റൽ സമുച്ചയം ഓഗസ്റ്റിൽ പ്രവർത്തന മാരംഭിക്കുമെന്ന് അമൃത ഹോസ്പിറ്റൽസ് മാനേജ്മെന്റ്. 133 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 2,400 കിടക്കകളുള്ള ഹോസ്പിറ്റൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായി മാറുമെന്ന് ആശുപത്രി മാനേജ്‌മെന്റ്. 25 വർഷം മുമ്പ് മാതാ അമൃതാനന്ദമയി മഠം സ്ഥാപിച്ച കൊച്ചിയിലെ 1,200 കിടക്കകളുള്ള അമൃത ആശുപത്രിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അമൃത ആശുപത്രിയാണിത്.

14 നിലകളുള്ള ഒരു ടവർ ഉൾപ്പെടെ മൊത്തം 1 കോടി ചതുരശ്ര അടി വിസ്തീർണ്ണമായിരിക്കും ഫരീദാബാദിലെ ആശുപത്രി സമുച്ചയത്തിനുളളത്. 64 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, ഓട്ടോമേറ്റഡ് റോബോട്ടിക് ലബോറട്ടറി, ഹൈ-പ്രിസിഷൻ റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, കാർഡിയാക്, ഇൻറർവെൻഷണൽ കാത്ത് ലാബ് എന്നിവയും ഉൾപ്പെടും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 800-ലധികം ഡോക്ടർമാരുൾപ്പെടെ 10,000 ജീവനക്കാരുടെ സേവനം ആശുപത്രിയിലുണ്ടാകും. ഓഗസ്റ്റിൽ 500 കിടക്കകളുമായി തുറക്കുന്ന ആശുപത്രി ഘട്ടം ഘട്ടമായി പ്രവർത്തനക്ഷമമാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version