ഒരേ ചെടിയിൽ ഉരുളക്കിഴങ്ങും തക്കാളിയും വിളയിച്ച് വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ച് (IIVR).ചെടിയ്ക്ക് പൊമാറ്റോ എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.അഞ്ച് വർഷത്തെ ഗവേഷണത്തിലൂടെയാണ് ഒരൊറ്റ ചെടിയിൽ പുതിയ ഒന്നിലധികം പച്ചക്കറി ഇനങ്ങൾ വികസിപ്പിക്കാനാകുന്ന സാങ്കേതികവിദ്യ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞൻ ഡോ.അനന്ത് കുമാർ വ്യക്തമാക്കി.പോമാറ്റോ ചെടിയിൽ വഴുതന വളർത്തുന്നതിലും വിജയിച്ച ശാസ്ത്രജ്ഞർ, ഇതിന് ‘ബ്രിമാറ്റോ’ എന്നാണ് പേരിട്ടിരിക്കുന്നത്.ഓരോ ചെടിയിൽ നിന്നും രണ്ട് കിലോഗ്രാം തക്കാളിയും 600 ഗ്രാം ഉരുളക്കിഴങ്ങും ലഭിക്കുമെന്നാണ് കണക്ക്.വഴുതന വിളവെടുക്കാൻ 25 ദിവസവും തക്കാളിയുടെ വിളവെടുപ്പിന് 22 ദിവസവുമാണ് നിലവിൽ ആവശ്യമായി വരുന്നത്.വീടുകളിൽ കുറഞ്ഞ സ്ഥലപരിമിതിയ്ക്കുള്ളിൽ തന്നെ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് കൃഷി ചെയ്യാൻ സാധിക്കും.സമാന രീതിയിൽ വെള്ളരി, മത്തൻ, കയ്പ തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യാനുള്ള പരിശ്രമത്തിലാണ് ഈ ശാസ്ത്രജ്ഞർ.
ടൊമാറ്റോയും പൊട്ടറ്റോയുമല്ല, POMATO
ഓരോ ചെടിയിൽ നിന്നും രണ്ട് കിലോഗ്രാം തക്കാളിയും 600 ഗ്രാം ഉരുളക്കിഴങ്ങും
Related Posts
Add A Comment