ഇന്ത്യയിലെ കംപ്രസ്ഡ് നാച്യുറൽ ​ഗ്യാസ് അഥവാ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 2014ൽ 900 ആയിരുന്നത് നിലവിൽ 4,500 ആയി വർദ്ധിച്ചു വെന്നും 2024 ആകുമ്പോഴേയ്ക്കും 3500 സിഎൻജി ഫില്ലിം​ഗ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി. ​ഗെയ്ൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റേയും, ഇതിനു കീഴിലുള്ള സിറ്റി ​ഗ്യാസ് വിതരണ കമ്പനികളുടേയും നേതൃത്വത്തിൽ 14 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കും. 2014നെ അപേക്ഷിച്ചു നോക്കുമ്പോൾ, ഇന്ത്യയിലെ പിഎൻജി അഥവാ പൈപ്ഡ് നാച്യുറൽ ​ഗ്യാസ് കണക്ഷനുകളും 24 ലക്ഷത്തിൽ നിന്ന് 95 ലക്ഷമായി ഉയർന്നിട്ടുണ്ട്. സിഎൻജി സ്റ്റേഷനുകളുടെ എണ്ണത്തിലുണ്ടായ ഈ വലിയ വർദ്ധന സിഎൻജി വാഹന വിപണിയെയും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹർദീപ് സിം​ഗ് പുരി കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version