2023 മധ്യത്തോടെ ടെസ്ലയ്ക്ക് സൈബർട്രക്ക് ഡെലിവറി ആരംഭിക്കാനാകുമെന്ന് ഇലോൺ മസ്ക്.ഓൾ ഇലക്ട്രിക് ബാറ്ററി പിക്ക് അപ്പ് ട്രക്കിന്റെ നിർമാണം ടെസ്ല ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.2019ലാണ് ടെസ്ല സൈബർട്രക്ക് പ്രഖ്യാപിച്ചതെങ്കിലും നിർമാണം നീണ്ടുപോകുകയായിരുന്നു.വരാനിരിക്കുന്ന സൈബർട്രക്ക് കമ്പനിയുടെ എക്കാലത്തെയും മികച്ച ഉൽപ്പന്നമായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി അടുത്തിടെ മസ്ക് പറഞ്ഞിരുന്നു.അതേസമയം, ടെസ്ല അതിന്റെ “ഫുൾ സെൽഫ് ഡ്രൈവിംഗ്” ബീറ്റ സോഫ്റ്റ്വെയറിന്റെ വില വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നു.നിലവിൽ, ടെസ്ല കാറുകൾ ഓട്ടോപൈലറ്റ് എന്ന് വിളിക്കുന്ന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉപയോഗിച്ച് സ്റ്റാൻഡേർഡ് ആയി വരുന്നു.കൂടാതെ 12,000 ഡോളർ നൽകി അധികമായി ടെസ്ല കാർ ഉടമകൾക്ക് FSD സോഫ്റ്റ്വെയർ വാങ്ങാം.
സൈബർട്രക്ക് വരുമെന്ന് മസ്ക്
2019ലാണ് പ്രഖ്യാപിച്ചതെങ്കിലും നിർമാണം നീണ്ടുപോകുകയായിരുന്നു