Hero MotoCorp സൂപ്പർ സ്‌പ്ലെൻഡറിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു, പ്രാരംഭ വില 77,430 രൂപ

ജനപ്രിയ മോഡലായ 125 സിസി സൂപ്പർ സ്‌പ്ലെൻഡറിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ഇരുചക്രവാഹന നിർമ്മാതാക്കളായ Hero MotoCorp.രണ്ട് വേരിയന്റുകളായി എത്തുന്ന സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ, 5 വർഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു.രണ്ട് വേരിയന്റുകൾക്കുമായി യഥാക്രമം 77,430 രൂപയും 81,330 രൂപയുമാണ് പ്രാരംഭ വില.വാഹനം 60 മുതൽ 68 കിലോമീറ്റർ വരെ ഇന്ധന മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സംയോജിത യുഎസ്ബി ചാർജർ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ മറ്റ് വേരിയന്റുകളുടേതിന് സമാനമാണ് സൂപ്പർ സ്പ്ലെൻഡർ.എയർ കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനും സൂപ്പർ സ്‌പ്ലെൻഡറിന്റെ  പ്രത്യേകതകളിലൊന്നാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version