ഡ്രോണുപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാം, പരീക്ഷണവുമായി ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് Lakshya Space

ഡ്രോണുപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ Lakshya Space. ബെംഗളൂരുവിലെ യെലഹങ്കയിൽ സ്ഥിതിചെയ്യുന്ന ആധ്യ ഫാമിൽ നിന്ന് 250 മീറ്റർ ഉയരത്തിലേക്ക് DJI ഡ്രോൺ ഉപയോഗിച്ച് മിനി സാറ്റ്ലൈറ്റ് വിക്ഷേപിച്ചതായി Lakshya Space അറിയിച്ചു. സാറ്റ്ലൈറ്റ് ഉപഗ്രഹമായ VAYU-A Sat 1 ആണ് സ്റ്റാർട്ടപ്പ് വിജയകരമായി വിക്ഷേപിച്ചത്. 2 മിനിറ്റും 12 സെക്കൻഡും സമയമെടുത്താണ് ഡ്രോണുപയോഗിച്ച് ഉപഗ്രഹത്തെ മുൻകൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തിലെത്തിച്ചത്.

കർണ്ണാടകയിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബിരുദധാരികളായ ധനുഷ്, ദീപക്.എം.കുറുബർ, ഹരി കിരൺ, ജയ് കുമാർ തുടങ്ങിയവരാണ് പരീക്ഷണത്തിന് പിന്നിൽ. ഹീലിയം ബലൂണുകളോ ഇടത്തരം റോക്കറ്റുകളോ ഉപയോഗിച്ചാണ് നിലവിൽ മിനി ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തുന്നത്. 250 മീറ്റർ ഉയരത്തിൽ നിന്നുള്ള എയർക്വാളിറ്റിയും താപനിലയും സംബന്ധിക്കുന്ന ഡാറ്റ ട്രാക്ക് ചെയ്യാൻ ഉപഗ്രഹത്തിന് കഴിയുമെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ഫ്യൂച്ചറിസ്റ്റിക് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലടക്കം ഈ ഡ്രോൺ വിക്ഷേപണ രീതിക്ക് വലിയ സാദ്ധ്യതകളുണ്ടെന്നാണ് വിലയിരുത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version