ഇന്ത്യൻ പാസ്പോർട്ടുണ്ടോ? മുൻകൂർ വിസയില്ലാതെ സന്ദർശിക്കാം ഈ രാജ്യങ്ങൾ

ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മുൻകൂർ വിസയില്ലാതെ എത്താവുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി. ഇതോടെ Thailand, Mauritius, Iran, Oman, British Virgin Islands, Maldives എന്നിവയെല്ലാം വിസ എടുക്കാതെ സന്ദർശിക്കാനാകുന്ന രാജ്യങ്ങളായി. ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, പാസ്‌പോർട്ടുകളുടെ ലോക റാങ്കിംഗിൽ 87-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്‌പോർട്ട് പട്ടിക തയ്യാറാക്കിയത്.

സൂചികയനുസരിച്ച് ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുള്ളത്. സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ 192 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും സൂചിക വ്യക്തമാക്കുന്നു. ഏഷ്യയിലെ ഭൂട്ടാൻ, ഇന്തോനേഷ്യ, നേപ്പാൾ, ശ്രീലങ്ക, അമേരിക്കയിലെ എൽ സാൽവഡോർ ആഫ്രിക്കയിലെ മഡഗാസ്കർ, സെനഗൽ, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ എന്നീ രാജ്യങ്ങൾ പട്ടികയിലുൾപ്പെടുന്നു. കരീബിയൻ ദ്വീപുകളിലെ ഡൊമിനിക്ക, ജമൈക്ക, ട്രിനിഡാഡ്, ടൊബാഗോ, യൂറോപ്പിലെ അൽബേനിയയും സെർബിയയും ,ജോർദാൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version