ഗ്രീൻ ഹൈഡ്രജനെ ഭാവിയുടെ ഇന്ധനമാക്കണമെന്ന ആഹ്വാനവുമായി ഗൗതം അദാനി.ഗ്രീൻ എനർജിയിലും ഇൻഫ്രാസ്ട്രക്ചറിലും 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയുടെ ഹരിത പരിവർത്തനം സുഗമമാക്കുന്നതിന് ഗ്രൂപ്പിന്റെ നിക്ഷേപം 70 ബില്യൺ ഡോളറാണെന്ന് അദാനി എന്റർപ്രൈസസിന്റെ ഓഹരി ഉടമകളുടെ വാർഷിക യോഗത്തിൽ ഗൗതം അദാനി പറഞ്ഞു.അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 45 ശതമാനം വളർച്ച നേടിയതായി യോഗത്തിൽ ഗൗതം അദാനി പറഞ്ഞു.അദാനി വിൽമറിലൂടെ എഫ്എംസിജി പോർട്ട്ഫോളിയോ 34 ശതമാനം വളർന്നു, യൂട്ടിലിറ്റി പോർട്ട്ഫോളിയോ 26 ശതമാനമാണ് വളർന്നത്.അദാനി ഗ്രൂപ്പിന്റെ ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് പോർട്ട്ഫോളിയോ 19 ശതമാനം വളർച്ചയാണ് നേടിയത്.
ഗ്രീൻ എനർജിക്കു വേണ്ടി അദാനി
ഗ്രീൻ എനർജിയിലും ഇൻഫ്രാസ്ട്രക്ചറിലും 70 ബില്യൺ ഡോളർ നിക്ഷേപം
Related Posts
Add A Comment