ആവേശകരമായ പ്രതികരണം നേടി രാകേഷ് ജുൻജുൻവാലയുടെ Akasa എയർലൈൻസിന്റെ Ticket Booking. ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന ഉദ്ഘാടന ഫ്ലൈറ്റിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റുപോയതായാണ് റിപ്പോർട്ട്. അഫോഡബിൾ നിരക്കുകൾ എന്നതാണ് Akasa യുടെ പ്രത്യേകതയെന്ന് സിഇഒ Vinay Dube പറഞ്ഞു. വിമാന സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പായി Akasa Air Boeing 737 മാക്സിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അഹമ്മദാബാദ്, കൊച്ചി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാകും ആദ്യ സർവ്വീസുകൾ.
പ്രവർത്തനത്തിന്റെ തുടക്കത്തിൽ ആഴ്ചയിൽ മൊത്തം 82 ഫ്ലൈറ്റുകൾ നടത്തും. അകാസയുടെ കൊച്ചിയിൽ നിന്നുള്ള ആദ്യ ഫ്ളൈറ്റ് ഓഗസ്റ്റ് 13ന് ആരംഭിക്കും. ബാംഗ്ലൂർ-കൊച്ചി-ബാംഗ്ലൂർ റൂട്ടിൽ ദിവസം രണ്ട് സർവ്വീസുകൾ നടത്തും. ബാംഗ്ലൂരിൽ നിന്ന് രാവിലെ 8.30ന് കൊച്ചിയിലെത്തി, 9.05ന് തിരികെ ബാംഗ്ലൂർക്ക് പോകും. രണ്ടാമത്തെ ഫ്ലൈറ്റ് ഉച്ചയ്ക്ക് 12.30 ന് കൊച്ചിയിലെത്തി 1.10 ന് ബാംഗ്ലൂരിലേക്ക് തിരിക്കും. നിലവിലെ ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്ജുകളോട് താരതമ്യം ചെയ്യുമ്പോൾ അഫോഡബിൾ റേറ്റാണ് നൽകുന്നതെന്ന് അകാസ.