ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നു. ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം പോക്കറ്റ് എഫ്എമ്മുമായി സഹകരിച്ചാണ് ഫ്ലിപ്പ്കാർട്ടിന്റെ പുതിയ നീക്കം. പോക്കറ്റ് എഫ്എം വഴി 400 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കൾക്കായി ഫ്ലിപ്കാർട്ട് ഓഡിയോബുക്കുകൾ നൽകും. ഇന്ത്യയിൽ ഓഡിയോബുക്കുകൾ ഉപയോഗിക്കുന്ന 25 ദശലക്ഷം ആളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിമാസം 120,000 ഓഡിയോബുക്കുകൾ വിറ്റഴിക്കുന്നുവെന്നാണ് Pocket FM അവകാശപ്പെടുന്നത്.
2022 മാർച്ചിലാണ് പോക്കറ്റ് എഫ്എമ്മിന്റെ ഓഡിയോബുക്ക് പ്ലാറ്റ്ഫോം ഔദ്യോഗികമായി ആരംഭിച്ചത്. പ്രാദേശിക ഉള്ളടക്കത്തിനായുള്ള ഉപയോക്തൃ ഡിമാൻഡുകളെ തൃപ്തിപ്പെടുത്താൻ സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്ലിപ്പ്കാർട്ട് FMCG, ഹോം ആന്റ് ജനറൽ മെർച്ചൻഡൈസ് ബിസിനസ് ഹെഡ് Kanchan Mishra വ്യക്തമാക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് Pocket FM എത്തിക്കാനും, ആഗോള-ഇന്ത്യൻ ബെസ്റ്റ് സെല്ലറുകൾ, എഴുത്തുകാർ എന്നിവരെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനും പങ്കാളിത്തം സഹായിക്കുമെന്ന് വിലയിരുത്തുന്നു.