ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു.പഞ്ചാബിലെ ലുധിയാനയിൽ രാജ്യത്തെ രണ്ടാമത്തെ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതായി ഹീറോ ഇലക്ട്രിക് അറിയിച്ചു.10 ഏക്കർ സ്ഥലത്ത് 2 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുള്ള ഗ്രീൻഫീൽഡ് പ്ലാന്റ് വരും.ഗ്രീൻഫീൽഡ് പ്ലാന്റ് മികച്ച മൊബിലിറ്റി സൊല്യൂഷൻ നൽകാനും ഇലക്ട്രിക് ടൂ വീലറുകളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റാനും സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടർ നവീൻ മുഞ്ജാൽ.2025 ഓടെ വാർഷിക ഉൽപ്പാദന ശേഷി ഒരു ദശലക്ഷം യൂണിറ്റായി ഉയർത്തുന്നതിന് വിപുലീകരണം നടത്തുമെന്ന് നവീൻ മുഞ്ജാൽ പറഞ്ഞു.പുതിയ ബാറ്ററി രൂപകൽപനയും വികസനവും ഭാവി ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനുള്ള ഒരു കേന്ദ്രമായിരിക്കും പ്ലാന്റ്.
നിർമാണശേഷി വർധിപ്പിക്കാൻ Hero Electric
2 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുള്ള ഗ്രീൻഫീൽഡ് പ്ലാന്റ്
Related Posts
Add A Comment