EV കമ്പനിയായ Komaki ഇന്ത്യയിൽ ഫയർ പ്രൂഫ് ബാറ്ററികൾ അവതരിപ്പിച്ചു. ലിഥിയം- അയേൺ ഫെറോ ഫോസ്ഫേറ്റ് ബാറ്ററികൾ അടുത്ത മാസം മുതൽ ലഭ്യമാകും. ലിഥിയം- അയേൺ ഫെറോ ഫോസ്ഫേറ്റ് ബാറ്ററികളിലെ ( LiFePO4) സെല്ലുകളിലടങ്ങിയിരിക്കുന്ന അയേൺ, കൂടുതൽ ഫയർറെസിസ്റ്റന്റാണെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി സുരക്ഷയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷനും രൂപം നൽകിയിട്ടുണ്ട്.
ഈ ആപ്ലിക്കേഷന് ഓരോ സെക്കൻഡിലേയും തത്സമയ അപ്ഡേറ്റുകൾ പരിശോധിച്ച് ഒരേ സമയം 250 ബാറ്ററികൾ വിശകലനം ചെയ്യാൻ സാധിക്കും. ബാറ്ററി സെല്ലുകളെ ഓരോ സെക്കൻഡിലും സന്തുലിതമാക്കാനുള്ള ഒരു സജീവ ബാലൻസിങ് സംവിധാനവും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഈ വർഷമാദ്യം റേഞ്ചർ, DT 3000 എന്നീ വാഹനങ്ങൾ Komaki പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ഇവി തീപിടുത്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് Komaki ഫയർപ്രൂഫ് ബാറ്ററികൾ വിപണിയിലെത്തുന്നത്.