സ്പെക്ട്രം ലേലം പൂർത്തിയായതോടെ ഇന്ത്യയിൽ 5G സേവനങ്ങൾ ഒക്ടോബറോടെ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്. ഒക്ടോബർ ആദ്യത്തോടെ ചില സർക്കിളുകളിൽ 5G സേവനങ്ങൾ ആരംഭിക്കാൻ മൂന്ന് കമ്പനികൾക്ക് കഴിയുമെന്ന് ടെലികോം വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തുടനീളമുള്ള 13 നഗരങ്ങളിൽ തുടക്കത്തിൽ 5G ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ നഗരങ്ങൾ. എന്നാൽ ടെലികോം കമ്പനികൾ 5G സേവനങ്ങളിൽ വില വർദ്ധനവ് പ്രഖ്യാപിക്കാനോ പ്രീമിയമാക്കാനോ സാധ്യതയുണ്ടെന്ന് ഇൻഡസ്ട്രി വിദഗ്ധർ വിലയിരുത്തുന്നു. പ്രീമിയം സർവീസായി ഉയർത്തിയാൽ 30% വർദ്ധനവിൽ പ്രതിദിനം 1.5GB 5G പ്ലാനിന് 84 ദിവസത്തേക്ക് 866 രൂപ ചിലവാകും. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ നെറ്റ്വർക്ക്സ് എന്നിവ മൊത്തം 51,236 മെഗാഹെർട്സ് സ്പെക്ട്രം നേടിയിട്ടുണ്ട്