സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 11 മില്യൺ ഡോളർ നിക്ഷേപം നേടി ഇരുചക്രവാഹന സ്റ്റാർട്ടപ്പ് River. ടൊയോട്ട വെഞ്ച്വേഴ്സും ലോവർ കാർബൺ ക്യാപിറ്റലും സംയുക്തമായി നടത്തിയ ഫണ്ടിംഗ് റൗണ്ടിലാണ് നേട്ടം. ഇതോടെ, റിവർ സമാഹരിച്ച ആകെ നിക്ഷേപം 13 മില്യൺ ഡോളറായി. 2021 മാർച്ചിൽ മണിവ് മൊബിലിറ്റി, ട്രക്ക്സ് വിസി എന്നീ രണ്ട് മൊബിലിറ്റി കേന്ദ്രീകൃത വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളിൽ നിന്ന്, River 2 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. കമ്പനിയുടെ ഗവേഷണ-വികസനം, ടീം വിപുലീകരണം, ഉൽപ്പന്ന നവീകരണം എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കും. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്‌കൂട്ടറാണ് 2020ൽ അരവിന്ദ് മണി, വിപിൻ ജോർജ്ജ് എന്നിവർ ചേർന്ന് സ്ഥാപിച്ച റിവറിന്റെ ആദ്യ ഉൽപ്പന്നം.
റിവറിലേക്കൊഴുകുന്നു നിക്ഷേപങ്ങൾ
റിവർ സമാഹരിച്ച ആകെ നിക്ഷേപം 13 മില്യൺ ഡോളറായി