രാമേശ്വരത്തെ ജൈനുലുബ്ദീൻ മരയ്ക്കാറിന്റെ ഇളയ കുട്ടിയായിരുന്നു അബ്ദുൾ കലാം. പഠിക്കാനൊക്കെ ആവറേജായിരുന്നു എങ്കിലും ഭയങ്കര എനർജി ഉള്ള ഒരു പയ്യനായിരുന്നു. വീട്ടില് വലിയ സാമ്പത്തികമൊന്നുമില്ല, അതുകൊണ്ട് ആഗ്രഹിച്ച കളിപ്പാട്ടങ്ങളൊന്നും വാങ്ങാൻ പണമില്ല. മാതാവ് കുടംബം നോക്കാൻ കഷ്ടപ്പെടുന്നത് കാണാം. സ്ക്കൂളില് പഠിക്കുമ്പോ തന്നെ രാവിലെ എഴുനേറ്റ് പത്രമിടാൻ ഈ പയ്യൻ പോകും. കിട്ടുന്ന ചെറിയ കാശ് മാതാവിനെ ഏൽപ്പിക്കും. എന്നാൽ കണക്കില് ആ പയ്യന് നല്ല താൽപര്യമുണ്ടായിരുന്നു. കണക്കില് നല്ല മാർക്കും കിട്ടും.
രാമേശ്വരത്തെ കടലിന്റെ തീരത്ത് രാത്രിയിൽ അരപട്ടിണിയിൽ വിശന്നും, വലിയസ്വപ്നങ്ങളിൽ മയങ്ങിയും കിടക്കുമ്പോ, ആ പയ്യന് ലക്ഷ്യം പൈലറ്റാകുക എന്നതായിരുന്നു. വെറും പൈലറ്റല്ല. എയർ ഫോഴ്സിലെ പൈലറ്റ്. 8 സീറ്റേ ഉള്ളൂ. സെലക്ഷൻ ലിസ്റ്റ് വന്നപ്പോ ഈ കുട്ടി 9ആമത് ആയിപ്പോയി. സ്വപ്നമാണ് തകർന്നത്. കാരണം അവന്റെ ഉത്സാഹവും പ്രയത്നവും കണ്ട അവന്റെ അധ്യാപകരും, നാട്ടുകാരും വീട്ടുകാരുമെല്ലാം ഉറപ്പിച്ചിരുന്നു, ആ കുട്ടി ലക്ഷ്യം ഭേദിക്കുമെന്ന്. എന്നാൽ ഏതൊരാളും ഒരു നിമിഷത്തേക്കെങ്കിലും നിരാശനായിപോകുമായിരുന്ന ആ സാഹചര്യത്തെ അങ്ങേയറ്റത്തെ ഊർജ്ജമാക്കി ആ മനുഷ്യൻ എവിടെയാണ് എത്തിയതെന്ന് ആറിയാമോ? സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ആദരണീയനായ വ്യക്തിത്വം. ഇന്തയിലെ എക്കാലത്തേയും വലിയ ഇന്നവേറ്റർ. ലാളിത്യം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ശാസ്ത്ര പ്രതിഭ. ആരാണത്, NONE OTHER THAN ഡോ എപിജെ അബ്ദുൾ കലാം.
ഇതുപോലെ ഒരു ഇന്നവേറ്റർ ലോകത്തുണ്ടോ?
ആയുസ്സിന്റെ അധികനേരവും അമിതമായ അഹങ്കാരത്തിൽ അഭിരമിക്കുന്ന നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു മനുഷ്യൻ. ഇനി ഒരിക്കൽ പോലും അത്തരമൊരു മനുഷ്യജന്മം അസാധ്യമെന്ന് പറയാം. ഗാന്ധിജിക്ക് ശേഷം രാജ്യം കണ്ട അതി നിഷ്കളങ്കമായ വ്യക്തിത്വം. റോക്കറ്റ് സയൻസിന്റെ സങ്കീർണ്ണതയെ വശ്യവും, കളങ്കമില്ലാത്ത ചിരിയും കൊണ്ട് സംഹരിച്ച് കളഞ്ഞ ഒരു സൂഫി വര്യൻ. കുട്ടികൾക്കിടയിൽ അവരിൽ ഒരാളായി കഴിയാനാഗ്രഹിച്ച വിശ്വപൗരൻ. ചിരിക്കുമ്പോൾ പ്രപഞ്ചത്തിന്റെ മുഴുവൻ നിഗൂഢതകളും കുസൃതിയോടെ ഒളിപ്പിച്ച കണ്ണുകൾ… കലാം എന്ന രണ്ടക്ഷരത്തിൽ ലോകത്തിന്റെ സമസ്ത നൈർമ്മല്യവും ആവാഹിച്ച ഡോ എപിജെ അബ്ദുൾ കലാം. പ്രഗൽഭരായ സയന്റിസ്റ്റുകൾ ലോകത്ത് പലരും പിറന്നിട്ടുണ്ടെങ്കിലും ആസ്ട്രോസയൻസും മിസൈൽ ടെക്നോളജിയും ഒരു മനുഷ്യന് മുമ്പിൽ ഇത്രമേൽ ലളിതമായി നിന്നുകൊടുത്തത് മറ്റാർക്ക് മുന്നിലാണ്? ബഹുമാനം പിടിച്ചുവാങ്ങുകയോ കണ്ണുരുട്ടി അനുസരിപ്പിക്കുകയോ ചെയ്യുന്നതല്ലെന്നും, അത് ഏതൊരു കഠിന ഹൃദയന് പോലും സ്വയം തോന്നും വിധം സ്വാഭാവികമായി നൽകിപോകുന്ന ഒന്നാണെന്നും ഈ തലമുറയ്ക്ക് മനസ്സിലാക്കികൊടുത്ത മഹാ മനുഷ്യൻ. ഇന്ത്യയുടെ മിസൈൽ ടെക്നോളജി ഇന്നവേറ്റർ, കലാം സാർ
ആരായിരുന്നു ഈ Innovator?
2015 ജൂലൈ 27, സ്വതന്ത്ര ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാൻ ആകെയുണ്ടായിരുന്ന ആ മഹാ മനുഷ്യൻ കാലത്തിന്റെ യവനികയ്ക്ക് അകത്തേക്ക് മറഞ്ഞു. IIM ഷില്ലോംഗ് ക്യാംപസിൽ തനിക്ക് എന്നും ഹരമായ വിദ്യാർത്ഥികളുടെ ഇടയിൽ അദ്ദേഹം ഏറ്രവും പ്രണയിക്കുന്ന വിഷയത്തിൽ, അതായത് ക്രിയേറ്റിംഗ് എ livable പ്ലാനറ്റ് എന്നായിരുന്നു സബ്ജക്റ്റ്, സംസാരിക്കാൻ തുടങ്ങവേ, ആ ലക്ചർ ഹോളിൽ എപിജെ കുഴഞ്ഞ് വീണു. വൈകുന്നേരം 6.35, പ്രപഞ്ചത്തിന്റെ താളവും, റോക്കറ്റ് ടെക്നേളജിയും, ഫിസികസ്- മാത്തമാറ്റിക്സ് തിയറികളും, ആളവില്ലാത്ത കരുണയും എല്ലാം നിറച്ച് വെച്ചിരുന്ന ഒരു ഹൃദയം പതിയെ മിഡിപ്പ് നിർത്തി.
ടെക്നോളജി മാനുഷിക മുഖമുള്ളതാകണം എന്ന് ആഗ്രഹിച്ച അതേ എപിജെയാണ് ഇന്ത്യയുടെ മിലിറ്ററി മിസൈൽ സാങ്കേതിക വിദ്യയ്ക്ക് ലോകശക്തികളോട് മത്സരിക്കാൻ തക്കവണ്ണം സ്വയം പര്യാപ്തത നേടിത്തന്നത്. ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം, പൊഖ്റാനിലെ ആണവ പരീക്ഷണം, ‘Integrated Guided Missile Development Program, എസ്എൽവി സീരീസുകൾ. ശരിക്കും പറഞ്ഞാൽ വിസ്മയകരമായ വ്യക്തിത്വമാണ് അബ്ദുൾ കലാം സാറിന്റേത്. ദയയും കാരുണ്യവും സഹാനുഭൂതിയും ചേർത്ത് നിർമ്മിച്ചെടുത്ത മനുഷ്യൻ. ബാല്യത്തിന്റെ നിഷ്കളങ്കമായ മുഖമായിരുന്നു എപ്പോഴും. ഈ മനുഷ്യനാണ് 1998ൽ പൊഖ്റാനിലെ നൂക്ലിയർ പരീക്ഷണത്തിന്റെ തലയായി പ്രവർത്തിച്ചത് എന്നോർക്കണം. ഇതേ മനുഷ്യനാണ് 2005 ൽ ബീഹാറിൽ രാഷ്ട്രപതിഭരണത്തിനുള്ള ശുപാർശയിൽ ഒപ്പുവെയ്ക്കാനുള്ള രാഷ്ട്രീയ തീരുമാനം എടുത്തതും. ബോൾഡായ തീരുമാനങ്ങൾ എടുക്കുകയും അതി സങ്കീർണ്ണമായ ടെക്നോളജി ഇന്നവേഷനുകളുടെ കേന്ദ്ര ബിന്ദുവാകുകയും ചെയ്യുന്നതിനൊപ്പം ലാളിത്യം വിട്ടൊന്നും ചെയ്യാതെയുമിരിക്കുക എന്ന ആത്മീയ ഒന്നത്യമായിരുന്നു എപിജെ അബുദുൾ കലാം സർ.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി 2002 ൽ ഡോ എപിജെ അബ്ദുൾ കലാം സ്ഥാനമേറ്റപ്പോൾ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ യശ്ശസ്സാണ് കൂടിയത്. പത്മ ഭൂഷണും പത്മ വിഭൂഷണും, ഭാരത് രത്നയും ഡോ കലാമിന് നൽകിയപ്പോൾ പത്മ അവാർഡുകളുടെ മഹത്വമാണ് ഏറിയത്. രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം എത്തിയത് രാജ്യത്തെ നിരാംലംബരായ ആയിരങ്ങളുടെ കൈകളിലാണ്. ഇന്ത്യക്കാരെ ഇത്രയേറെ കർമ്മം കൊണ്ട് പ്രചോദിപ്പിച്ച മറ്റാരാണുള്ളത്? ഇന്ത്യയുള്ള കാലത്തോളം ഓരോ ജൂലൈയും അവസാനിക്കുന്നത് ആ മനുഷ്യന്റെ ഓർമ്മയിലാകും. ഉറപ്പ്.