ആളുകൾക്ക് ‌സഞ്ചരിക്കാവുന്ന ഡ്രോൺ Varuna, 130 കിലോ വഹിക്കാൻ ശേഷി |passenger drone India| |PM Modi|

ആളുകൾക്ക് ‌സഞ്ചരിക്കാവുന്ന ഡ്രോൺ യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ ആദ്യ പാസഞ്ചർ ഡ്രോൺ വികസിപ്പിച്ചത് പൂനെയിലെ ഒരു സ്റ്റാർട്ടപ്പാണ്. സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി വരുണ എന്ന പാസഞ്ചർ ഡ്രോൺ നിർമ്മിച്ചത്. പാസഞ്ചർ ഡ്രോണിന് ഒരു യാത്രക്കാരനെ ഉൾപ്പെടെ 130 കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയും. 130 കിലോഗ്രാം ഭാരവുമായി 25-33 മിനിറ്റുകൊണ്ട്, 25 കിലോമീറ്റർ ദൂരം വരുണയ്ക്ക് പറക്കാനാകും. ആകാശത്ത് വച്ച് സാങ്കേതിക തകരാർ ഉണ്ടായാലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ഡ്രോൺ പ്രാപ്തമാണ്. അടിയന്തിര സാഹചര്യങ്ങളിൽ, സ്വയമേ പാരച്യൂട്ട് തുറന്ന് സുരക്ഷിതമായി പാസ‍ഞ്ചറിനെ ലാൻഡ് ചെയ്യാൻ സഹായിക്കും. വരുണയെ എയർ ആംബുലൻസായോ വിദൂര പ്രദേശങ്ങളിൽ ചരക്ക് ഗതാഗതത്തിനായോ ഉപയോഗിക്കാമെന്ന് കമ്പനിയുടെ കോഫൗണ്ടറായ ബബ്ബാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുണയുടെ പ്രകടനം വീക്ഷിച്ചിരുന്നു. ഇതിന്റെ വീഡിയോ സിവിൽ ഏവിയേഷൻ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

Share.

Comments are closed.

Exit mobile version