അഗ്രിടെക് സ്റ്റാർട്ടപ്പായ Produze 2.6 മില്യൺ ഡോളർ സീഡ് ഫണ്ട് സമാഹരിച്ചു

അഗ്രിടെക് സ്റ്റാർട്ടപ്പായ Produze 2.6 മില്യൺ ഡോളർ സീഡ് ഫണ്ട് സമാഹരിച്ചു. കർഷകരെയും അന്താരാഷ്ട്ര റീട്ടെയിലർമാരെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പാണ് Produze. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളായ ആക്‌സെലിന്റെയും ഓൾ ഇൻ കാപ്പിറ്റലിന്റെയും നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് റൗണ്ട്. മുൻ നിൻജാകാർട്ട് എക്‌സിക്യൂട്ടീവുമാരായ മാത്യുവും ഗൗരവ് അഗർവാളും രാകേഷ് ശശിധരനും എമിൽ സോമനും ചേർന്ന് 2022 ഫെബ്രുവരിയിൽ സ്ഥാപിച്ചതാണ് Produze.

കർഷകർ, പ്രോസസ്സേഴ്സ്, പാക്കിംഗ് ഹൗസുകൾ എന്നിവയുൾപ്പെടെയുള്ള കാർഷിക ഉത്പാദകരെ പ്രാപ്‌തമാക്കുന്ന ഒരു ബിസിനസ്-ടു-ബിസിനസ് പ്ലാറ്റ്‌ഫോമാണ്. വിതരണ ശേഷി വികസിപ്പിക്കുന്നതിനും സംഭരണ സ്രോതസ്സുകൾ വിപുലീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്ന് സ്റ്റാർട്ടപ്പ് അറിയിച്ചു. പയറുവർഗ്ഗങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Produze വൈകാതെ പഴങ്ങളും പച്ചക്കറികളും പ്ലാറ്റ്ഫോമിലെത്തിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version