ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ഇന്ധനമായുളള ഇലക്ട്രിക് വെസൽ അടുത്ത വർഷം തയ്യാറാകുമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ്.അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ കപ്പലിന്റെ ഡെലിവറി നടക്കുമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ.പൂനെ ആസ്ഥാനമായുള്ള കമ്പനിയാണ് ഇന്ത്യൻ ടെക്നോളജി അടിസ്ഥാനമാക്കി ഇന്ധന സെൽ നിർമ്മിക്കുകയെന്നും മധു എസ് നായർ പറഞ്ഞു.വെല്ലിംഗ്ടൺ ഐലൻഡിലെ ship lift അധിഷ്ഠിത ഷിപ്പ് യാർഡ് 2023 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും CSL, CMD അറിയിച്ചു.പരമാവധി 130 മീറ്റർ നീളവും 25 മീറ്റർ വീതിയും 6,000 ടൺ. ഭാരവുമുള്ള ഇടത്തരം വലിപ്പമുള്ള കപ്പലുകൾക്കായാണ് ഈ ship lift യാർഡ്.ആറ് കപ്പലുകൾ ഒരുമിച്ച് പാർക്ക് ചെയ്യാനും ഉയർത്താനും കഴിയുന്ന സൗകര്യം ഇവിടെ ഉണ്ടാകും.ship lift ബേസ്ഡ് ഷിപ്പ് യാർഡ് കമ്മീഷൻ ചെയ്ത ശേഷം കൊച്ചി കപ്പൽ അറ്റകുറ്റപ്പണികളുടെ കേന്ദ്രമാകുമെന്നും മധു എസ് നായർ പറഞ്ഞു.പ്രതിവർഷം 150 മുതൽ 160 കപ്പലുകളുടെ അറ്റകുറ്റപ്പണി ഇതോടെ സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
ഹൈഡ്രജൻ ഇന്ധനമായ ഇലക്ട്രിക് കപ്പൽ വരുന്നു
അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ കപ്പലിന്റെ ഡെലിവറി
Related Posts
Add A Comment