17 വ്യത്യസ്ത വാഹന നിർമ്മാതാക്കളിൽ നിന്നായി 1.2 ബില്യൺ ഡോളർ ചെലവിൽ 23,000 ഇവി ഓർഡറുകൾ സ്വീകരിക്കാൻ സ്റ്റാർട്ടപ്പായ Autonomy തയ്യാറെടുക്കുന്നു.ടെസ്ല, ജനറൽ മോട്ടോർസ്, ഫോക്സ്വാഗൺ, ഫോർഡ് എന്നിവ ഓട്ടോണമിയിൽ നിന്ന് വലിയ ഓർഡറുകൾ നേടാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കളിൽ ഉൾപ്പെടുന്നു.2023 അവസാനത്തോടെ യുഎസിൽ പ്രതീക്ഷിക്കുന്ന ഇവി ഉൽപ്പാദനത്തിന്റെ 1.2 ശതമാനം ഓർഡർ പ്രതിനിധീകരിക്കുന്നു.18 മാസത്തിനുള്ളിൽ വാഹനങ്ങളുടെ ഡെലിവറി പൂർത്തീകരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.ടെസ് ലയിൽ നിന്ന് 443 മില്യൺ ഡോളർ വിലമതിക്കുന്ന 8,300 വാഹന ഓർഡറുകൾ കമ്പനി പ്രതീക്ഷിക്കുന്നു.ഫോക്സ്വാഗണിൽ നിന്ന് 2,200, ജനറൽ മോട്ടോർസിൽ നിന്ന് 3,400 ബോൾട്ട് ഇവികൾ, 1,800 ഫോർഡ് ഇവികൾ എന്നിവ ഓർഡർ ചെയ്യാനും പദ്ധതിയിടുന്നു.ഡ്രൈവർമാർക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് പകരം അത് സബ്സ്ക്രൈബുചെയ്യാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് Autonomy.
Related Posts
Add A Comment