അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിൽ 665 കോടി രൂപ നിക്ഷേപിക്കുന്നു.ഇടപാട് പൂർത്തിയായാൽ, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിൽ ADIAയ്ക്ക് 9.99 ശതമാനം ഓഹരിയും ആദിത്യ ബിർള കാപ്പിറ്റൽ ലിമിറ്റഡിന് 45.91 ശതമാനവും മൊമെന്റം മെട്രോപൊളിറ്റൻ ഹോൾഡിംഗ്‌സിന് 44.10 ശതമാനം ഓഹരിയും സ്വന്തമാകും. ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് പ്രാഥമിക മൂലധന നിക്ഷേപത്തിനുള്ള നിർദ്ദേശം അംഗീകരിച്ചതായി കമ്പനി അറിയിച്ചു. ആദിത്യ ബിർള ക്യാപിറ്റലും മൊമന്റം മെട്രോപൊളിറ്റൻ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും തമ്മിലുളള 51:49 സംയുക്ത സംരംഭമാണ്,ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായുള്ള മൊമെന്റം മെട്രോപൊളിറ്റൻ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് മൊമന്റം മെട്രോപൊളിറ്റൻ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version