കേന്ദ്രസർക്കാരിന്റെ പൊതുജനക്ഷേമ പദ്ധതിക്ക് കീഴിൽ മൂന്ന് വർഷത്തെ ഇന്റർനെറ്റ് സേവനമുള്ള സ്മാർട്ട്‌ഫോണുകൾ 1.33 കോടി സ്ത്രീകൾക്ക് സൗജന്യമായി നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ ബിർള ഓഡിറ്റോറിയത്തിൽ നടന്ന ഡിജിഫെസ്റ്റ്-2022ലായിരുന്നു ​ഗെലോട്ടിന്റെ പ്രഖ്യാപനം. കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താനും സ്മാർട്ട് ഫോൺ ഉപയോ​ഗപ്രദമാകും.

പദ്ധതിയ്ക്കായി 12,000 കോടി രൂപ ചെലവ് കണക്കാക്കുന്നു. അടുത്ത വർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2023-24 ലെ വാർഷിക ബജറ്റ് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ 1.30 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. വിവിധ വകുപ്പുകളിലായി ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version