സൊമാറ്റോ പിന്തുണയുള്ള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായ Shiprocket, യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചു. ടെമാസെക്കിന്റേയും, ലൈറ്റ്‌ട്രോക്ക് ഇന്ത്യയുടേയും നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ 260 കോടി രൂപയാണ് Shiprocket സമാഹരിച്ചത്. ഇതോടെ, ഷിപ്പ്‌റോക്കറ്റിന്റെ ആകെ മൂല്യം 1.2 ബില്യൺ ഡോളറായി. ഇന്ത്യൻ യൂണിക്കോൺ ക്ലബ്ബിൽ പ്രവേശിക്കുന്ന 20ാമത്തെ സ്റ്റാർട്ടപ്പാണ് Shiprocket.
നിക്ഷേപത്തെത്തുടർന്ന്, ടെമാസെക്ക്, ലൈറ്റ്‌ട്രോക്ക് എന്നിവയുടെ ഓഹരികളിൽ യഥാക്രമം 5.75 ശതമാനവും 4.79 ശതമാനവും ഉയർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം വിപുലീകരിക്കാൻ ഫണ്ട് വിനിയോഗിക്കും. 2017ൽ ആരംഭിച്ച Shiprocket, പ്രതിവർഷം 66 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കാണ് ഉൽപ്പന്നങ്ങളെത്തിക്കുന്നത്.1 ബില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് യൂണികോൺ ആയി കണക്കാക്കുന്നത്.