ഇന്ത്യ EVയിൽ ലീഡർ ആകുമെന്ന് ബോധ്യമായെന്ന് ANAND MAHINDRA

ഇന്ത്യ ഇലക്ട്രിക്ക് വണ്ടികളുടെ ലീഡറാകുമെന്ന് ഇപ്പോൾ ബോധ്യമായെന്നു ആനന്ദ് മഹീന്ദ്ര. തമിഴ്‌നാട്ടിലെ ശിവഗംഗ സ്വദേശി ഗൗതം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത, വീട്ടിൽ നിർമിച്ച ഇലക്ട്രിക്ക് ജീപ്പിന്റെ വീഡിയോ റീട്വീറ് ചെയ്താണ് ആനന്ദ് മഹിന്ദ്രയുടെ പ്രതികരണം. മുൻചക്രങ്ങളും പിൻചക്രങ്ങളും പ്രത്യേകമായി കൺട്രോൾ ചെയ്യാവുന്ന ഇലക്ട്രിക് ജീപ്പാണ് ഗൗതം നിർമ്മിച്ചത്.

“സാർ എനിക്ക് ഒരു ജോലി തരുമോ” എന്ന അപേക്ഷയോടൊപ്പമാണ് ഗൗതം വീഡിയോ പോസ്റ്റ് ചെയ്തത്. ഉടൻ തന്നെ ഗൗതമിനെ സമീപിക്കാൻ മഹിന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് പ്രോഡക്റ്റ് ഹെഡായ വേലുസാമിയോട് പറഞ്ഞിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. സാധാരണക്കാരന്റെ കണ്ടുപിടുത്തതോടുളള ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം സോഷ്യൽ മീഡിയയെയും ആവേശത്തിലാക്കി. ഞങ്ങൾക്ക് വേണ്ടത് പ്രചോദനവും നല്ല അവസരങ്ങളുമാണെന്നു കുറിക്കുകയാണ് ആരാധകർ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version