
ടിക്ക്ടോക്കും ഇൻസ്റ്റയും വ്യക്തിവിവരങ്ങൾ ട്രാക്ക് ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി വെബ്സൈറ്റായ InAppBrowser.com.
TikTok, Instagram എന്നിവ പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോക്താവിന്റെ അനുവാദമില്ലാതെ, വിലാസം, പാസ്വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റ ട്രാക്ക് ചെയ്യുന്നുണ്ടെന്നാണ് InAppBrowser.com പറയുന്നത്. JavaScript കോഡ് വഴിയാണ് ഉപയോക്താക്കളുടെ അനുവാദമില്ലാതെ ഡാറ്റ ആക്സസ് ചെയ്യുന്നതെന്ന് വെബ്സൈറ്റ് വിശദീകരിക്കുന്നു. ഇൻ-ആപ്പ് ബ്രൗസറിനുള്ളിൽ ആപ്പുകൾ ചെയ്യുന്നതെന്തെന്ന് ഉപയോക്താക്കൾക്ക് സ്വയം പരിശോധിക്കാനാകും വിധമാണ് InAppBrowser.com രൂപകൽപ്പന ചെയ്തിരിക്കുന്നത്.