കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ്സ് ഫോർ റെയിൽവേയ്സ് പദ്ധതിയ്ക്ക് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി, 297 നിർദ്ദേശങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ വന്നിട്ടുള്ള നിർദ്ദേശങ്ങൾ റെയിൽവേ ബോർഡ് പഠിക്കുമെന്നും, 2022 അവസാനത്തോടെ മികച്ച ആശയമുള്ള സ്റ്റാർട്ടപ്പുകളെ കണ്ടെത്തി പിന്തുണയ്ക്കുമെന്നും റെയിൽവേ.
ഡിവിഷണൽ റെയിൽവേ മാനേജർമാർ, തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളുമായി ചേർന്ന് പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കും. ബ്രോക്കൺ റെയിൽ ഡിറ്റക്ഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പുകളിൽ നിന്ന് 43 നിർദ്ദേശങ്ങളാണ് വന്നത്. ട്രാക്ഷൻ മോട്ടോറുകൾക്കായി ഓൺലൈൻ കണ്ടീഷൻ മോണിറ്ററിംഗ് സിസ്റ്റം വികസിപ്പിക്കാൻ 42 നിർദ്ദേശങ്ങളും ലഭിച്ചു. റിഫ്രഷർ കോഴ്സുകൾക്കായുള്ള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് 41 നിർദ്ദേശങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിനായി 1.5 കോടി രൂപ വരെ മൂലധന ഗ്രാന്റ് സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കും.