സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ഇന്ത്യയിലെ 90 ശതമാനത്തിലധികം നഗരങ്ങളിലും ​ഗ്രോസറി സൂപ്പർസ്റ്റോറുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ 6 സംസ്ഥാനങ്ങളിൽ സൂപ്പർസ്റ്റോറുകൾ പ്രവർത്തനക്ഷമമായിരുന്നു. അടച്ചുപൂട്ടലിനെത്തുടർന്ന്, ഏകദേശം 300 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022 ഏപ്രിലിലാണ് ഗ്രോസറി വിപണനവിഭാ​ഗത്തിന് ഫാർമിസോ എന്ന പേരുമാറ്റി മീഷോ സൂപ്പർസ്റ്റോർ ആക്കി മാറ്റിയത്. 2 ടയർ വിപണികളിലെ ഉപഭോക്തൃ ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു ഈ മാറ്റം കൊണ്ടുവന്നത്. അതേ മാസം, കമ്പനി 150-ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കോവിഡിന്റെ ആദ്യതരം​ഗം വ്യാപിച്ച സാഹചര്യത്തിൽ 200 ലധികം ജീവനക്കാരെ മീഷോ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടൽ പാക്കേജായി മീഷോ ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version