ഭക്ഷണം ജീവിത യാത്രയുടെ അവിഭാജ്യ ഘടകമാണ്. ഭക്ഷണത്തിന്റെ മാന്ത്രികത ആഘോഷിക്കുന്ന സ്വിഗ്ഗി, 2025ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡറുകൾ നൽകിയ ഡിഷുകളുടെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വർഷം മുഴുവനും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത 10 വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

9.3 കോടി ഓർഡറുകളുമായി ബിരിയാണിയാണ് പട്ടികയിൽ ഒന്നാമത്. 4.42 കോടി ഓർഡറുകളുമായി ബർഗറുകളാണ് ഏറ്റവുമധികം ഓർഡറുകൾ നേടിയ രണ്ടാമത്തെ ഡിഷ്. 4.01 കോടി ഓർഡറുകളുമായി പിസ തൊട്ടുപിന്നാലെയുണ്ട്. 2.62 കോടി ഓർഡറുകളുമായി മസാല ദോശ നാലാമതും, 1.1 കോടി ഓർഡറുകളുമായി ഇഡലി പട്ടികയിൽ അഞ്ചാമതുമുണ്ട്.

മധുരവിഭവങ്ങളാണ് പട്ടികയിൽ ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. 69 ലക്ഷം ഓർഡറുകളുമായി വൈറ്റ് ചോക്ലേറ്റ് കേക്ക് ആറാമതായപ്പോൾ, ഏഴാമതുള്ള ഗുലാബ് ജമുനിന് 45 ലക്ഷം ഓർഡറുകളും ലഭിച്ചു. ചിക്കൻ റോളും ചിക്കൻ നഗ്ഗറ്റ്സുമാണ് എട്ട്, ഒൻപത് സ്ഥാനങ്ങളിലുള്ളത്. 41 ലക്ഷം, 29 ലക്ഷം എന്നിങ്ങനെയാണ് ഓർഡറുകളുടെ എണ്ണം. ഉഴുന്നുവടയാണ് പട്ടികയിൽ പത്താമതുള്ളത്.

Biryani remains India’s favorite food in 2025 with 9.3 crore orders! Check out the top 10 most ordered dishes including Burgers, Pizzas, and Masala Dosa in Swiggy’s annual report.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version