ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അറിയിച്ചു. 2025 നവംബറിലാണ് രാജ്യം ഈ ചരിത്ര നേട്ടത്തിലെത്തിയത്. നവംബർ അവസാനംവരെ രാജ്യത്ത് 1.004 ബില്യൺ (ഏകദേശം 100.4 കോടി) ബ്രോഡ്ബാൻഡ് ഉപയോക്താക്കളാണ് ഉള്ളത്. ഇതിൽ 958.54 ദശലക്ഷം പേർ മൊബൈൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കളും 45.11 ദശലക്ഷം പേർ വയർലൈൻ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുമാണ്.

India broadband users

വിപണിയിൽ മുൻനിരയിലുള്ള റിലയൻസ് ജിയോ നവംബറിൽ 1.4 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തു. ഭാരതി എയർടെൽ 1.2 ദശലക്ഷം ഉപയോക്താക്കളെയും വോഡഫോൺ ഐഡിയ 1 ദശലക്ഷം ഉപയോക്താക്കളെയും ചേർത്തതായി ട്രായ് ഡാറ്റ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എൽ 421,514 പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്.

ഇതോടെ ജിയോയുടെ മൊത്തം ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 486.1 ദശലക്ഷമായി. എയർടെല്ലിന് 394.9 ദശലക്ഷവും വോഡഫോൺ ഐഡിയയ്ക്ക് 199.7 ദശലക്ഷവും ബി‌എസ്‌എൻ‌എല്ലിന് 93 ദശലക്ഷം ഉപയോക്താക്കളുമാണ് ഉള്ളത്. ട്രായ് കണക്കുകൾ പ്രകാരം മൊത്തം വയർലെസ് ഉപയോക്താക്കളിൽ 92.93 ശതമാനം പേർ സജീവമായി സേവനം ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ബ്രോഡ്ബാൻഡ് വിപണി ആറ് മടങ്ങിലധികം വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

India’s broadband user base has officially crossed 100 crore (1 billion). According to TRAI data, Reliance Jio leads the market with over 486 million users. See the full breakdown here.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version